റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം

January 27, 2020 - 11:24 am

ബാഗ്ദാദ് ജനുവരി 27: ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇറാനി സൈനിക ജനറലും ഖുദ്സ്ഫോഴ്സ് തലവനുമായ ഖാസിം സൊലേമാനിയെ അമേരിക്ക വധിച്ചശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയില്‍ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *