ഇറാഖിൽ വിവാഹസത്ക്കാര ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്ന് 113 മരണം.
ഇറാഖിൽ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ 113 മരണം. ദുരന്തത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ നിനവേ പ്രവിശ്യയിലെ അൽ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്നെന്നാണ് നിഗമനം. വരനും വധുവും ഉൾപ്പെടെ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. …