കൊല്ലം: അഞ്ചലിൽ അജ്ഞാത സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു. മൈലോട്ട് കോണം സ്വദേശി നിസാറിനെയാണ് ആക്രമിച്ചത്. ആക്രമത്തില്‍ നിസാറിന്റെ കൈയും കാലും ഒടിഞ്ഞു.
ജോലി സ്ഥലത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന നിസാറിനെ വാതിൽ തകർത്ത് അകത്തു കയറിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
അക്രമ കാരണമോ ആരാണ് മര്‍ദിച്ചതെന്നോ അറിയില്ലെന്ന് നിസാർ പറഞ്ഞു. ഇയാൾ നിലവിൽ നിസാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിയിൽ ചികിത്സയിലാണ്. ഒട്ടേറെ അടിപിടി കേസുകളില്‍ പ്രതിയാണ് നിസാര്‍. അമ്മയെ മർദ്ദിച്ചതടക്കം നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

