തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനുളള ഉത്തരവ് 6 മാസം കൂടി നീട്ടി. കഴിഞ്ഞ ദിവസം ഉത്തരവിന്റെ കാലാവധി അവസാനിച്ചിരുന്നു. പന്നിശല്ല്യം രൂക്ഷമായതിനാല്‍ ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 2020 നവംബര്‍ 16 മുതല്‍ ആറുമാസത്തേക്കാണ് കാലാവധി നീട്ടിയത്.
തോക്ക് ലൈസന്‍സുളള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ വെടിവയ്ക്കാന്‍ 2020 മെയ് 18നാണ് വനം വകുപ്പ് ആദ്യം ഉത്തരവിറക്കിയത്. ഗ്രാമ പഞ്ചായത്ത് നല്കുന്ന തോക്ക് ലൈസന്‍സുളള കര്‍ഷകരുടെ പട്ടിക അതത് വനം വകുപ്പ് ഓഫീസുകള്‍ അംഗീകരിച്ചാണ് അനുമതി നല്‍കുന്നത്. കൃഷിയിടത്തിലിറങ്ങുന്ന പന്നിയെ കൊന്നശേഷം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറെ അറിയിക്കണം പന്നിയെ കൊല്ലുന്നവര്‍ക്ക് വനംവകുപ്പ് 1000 രൂപ നല്‍കും
പന്നികളുടെ ശല്ല്യം കുറയാത്തതിനാല്‍ പന്നികളെ ശല്ല്യകാരികളായ മൃഗമായി പ്രഖ്യപിച്ച് വ്യാപകമായി കൊന്നൊടുക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് വനം വകുപ്പ്. ഒരു മാസത്തിനകം അനുമതി പ്രതീക്ഷിക്കുന്നു.

