തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് ആക്രമണം നത്തിയെന്ന പരാതിയുമായി വ്യവസായി. ബിനീഷിന്റെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തിലാണ് ആക്രമണം. മര്‍ദ്ദനമേറ്റ ശാസ്തമംഗലം സ്വദേശി ലോറന്‍സ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ബിനീഷ് അറസറ്റിലായ ശേഷവും മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി പരാതിയില്‍ പറയുന്നു.
തലസ്ഥാനത്ത് ലോഡ്രിങ്ങ് സ്ഥാപനം നടത്തുന്ന ആളാണ് ലോറന്‍സ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്തുമുണ്ട്. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ആക്രിമിച്ചുവെന്നാണ് പരാതി .ആക്രമികളില്‍ നിന്നും രക്ഷപെട്ടശേഷം പോലീസില്‍ അറിയിച്ചു.
മ്യൂസിയം പോലീസെത്തി ലോറന്‍സിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം ആക്രമിസംഘം ഗേറ്റ് തകര്‍ക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തുവെന്നും ലോറന്‍സ് പറയുന്നു.ബിനീഷുമായുളള ചില പണം ഇടപാടുകളില്‍ തര്‍ക്കം ഉണ്ടായിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം നല്‍കുന്നുവെന്ന്ആരോപിച്ചാണ് ഇപ്പോഴത്തെ ആക്രണം. ബിനീഷമായുളള തര്‍ക്കത്തിന് ശേഷം ബിസിനസ് സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടേണ്ടി വന്നതായും ലോറന്‍സ് പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

