ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഖനി മാഫിയ പോലീസ് കോണ്‍സ്റ്റബിളിനെ ട്രാക്ടര്‍ കയറ്റി കൊന്നു. അനധികൃതമായി ഖനനം ചെയ്ത നദീതീര മണല്‍ കടത്ത് തടയാന്‍ ശ്രമിച്ചതിനാണ് ഖനി മാറിയ കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരിയെ കൊലപ്പെടുത്തിയത്. കോണ്‍സ്റ്റബിള്‍ സോനു കുമാര്‍ ചൗധരി തന്റെ മോട്ടോര്‍ സൈക്കിളില്‍ മണല്‍ കയറ്റിയ ട്രാക്ടറിനെ പിന്തുടരുകയായിരുന്നു.

ഞായറാഴ്ച(08/11/2020) സയാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്താണ് സംഭവം നടന്നതെന്ന് ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് ബോട്രെ രോഹന്‍ പ്രമോദ് പറഞ്ഞു. മേഖലയിലെ അനധികൃത ഖനനം പരിശോധിക്കാന്‍ ജില്ലാ പോലീസ് വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. അതുപോലെ തന്നെ സയാന്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തും ഒരു സംഘം രൂപീകരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ അനധികൃതമായി ഖനനത്തെ കുറിച്ച് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സോനു ട്രാക്ടറിനെ പിന്തുടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →