റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയിലെ ഒരു സംസ്ഥാന സെനറ്റിലേക്ക് ജയിച്ചു കയറിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി സാറ മെക്ക് ബ്രൈഡ്

November 5, 2020 - 1:56 pm

ഡെലവെയര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താൻ ട്രാൻസ്ജെൻഡറാണെന്ന് തുറന്നു പറഞ്ഞ സാറാ മെക്ക്‌ബ്രൈഡിന് വന്‍ ഭൂരിപക്ഷത്തോടെ ജയം.

ഡെലവെയര്‍ സ്‌റ്റേറ്റ് സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സാറാ മെക്ക്‌ബ്രൈഡ് 73% വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്കന്‍ എതിരാളിയെ തോൽപ്പിച്ചത്.

അതോടെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കയിലെ ഒരു സംസ്ഥാന സെനറ്റിലേക്ക് ജയിച്ചു കയറിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി സാറ. 2021 ജനുവരിയില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

ഹ്യൂമണ്‍ റൈറ്റ്‌സ് ക്യാമ്പയിന്‍ പ്രസിഡന്റ് അല്‍ഫോണ്‍സ ഡേവിഡാണ് സാറായുടെ വിജയം പ്രഖ്യാപിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവകാശങ്ങള്‍ക്കുവേണ്ടിഡെലവെയര്‍ സെനറ്റില്‍ തൻ്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സാറ പറഞ്ഞു.
2016-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച ആദ്യ ട്രാന്‍സ് ജെന്‍ഡറായിരുന്നു സാറ.

2013-ല്‍ ഇക്വാലിറ്റി ഡെലവെയര്‍ ബോര്‍ഡ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട സാറ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു.

1990 ഓഗസ്റ്റ് 9-ന് ഡെലവെയര്‍ വില്‍മിങ്ടണിലാണ് സാറയുടെ ജനനം. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. 2014-ല്‍ ആന്‍ഡ്രും ക്രെയെ വിവാഹം കഴിച്ചു. ക്രെ അര്‍ബുദത്തെത്തുടര്‍ന്ന് മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *