റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ

October 29, 2020 - 11:51 pm

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 31ന് ഉള്ളിൽ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. നവംബർ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൽ ആകും.

നവംബർ 11 നു മുൻപ് പുതിയ ഭരണസമിതികൾ നിലവിൽ വരണം എന്നാണ് ഭരണഘടനാപരമായ ബാധ്യത. കോവിഡ് പശ്ചാത്തലത്തിൽ ഇത് സാധ്യമല്ല. ഡിസംബർ 31നു മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുമെന്ന് കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്തെഴുതി. ഡിസംബർ ആദ്യ ആഴ്ചയില്‍ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. തീയതി പിന്നീട് പ്രഖ്യാപിക്കും. സംസ്ഥാനത്തുള്ള കോവിഡ് വ്യാപനം കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ വകുപ്പിൻറെ അഭിപ്രായം കൂടി അറിഞ്ഞതിനുശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയും തീയതി അറിയിക്കുകയും ചെയ്യും. ഡിസംബർ 31ന് മുമ്പ് തന്നെ പുതിയ ഭരണസമിതി അധികാരത്തിൽ വരുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *