റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്

October 27, 2020 - 2:51 pm

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവിട്ട് വിതുര താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ജില്ലയിലെ ഗ്രാമീണ ആരോഗ്യ മേഖലയില്‍ വലിയ മാറ്റമുണ്ടായതായി ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വിതുര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത് മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് ഡയാലിസിസ് യൂണിറ്റുകളാണ് വിതുര താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നെയ്യാറ്റിന്‍കര, നെടുമങ്ങാട്, പേരൂര്‍ക്കട എന്നീ ആശുപത്രികളില്‍ ആദ്യമായി ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചു. വെള്ളനാട്, പാലോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ എക്‌സ്-റേ യൂണിറ്റുകള്‍ സ്ഥാപിച്ചു. കൂടാതെ നെടുമങ്ങാട്, വര്‍ക്കല ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ പുതിയ മന്ദിരങ്ങളുടെ നിര്‍മ്മാണവും നടന്നു വരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8826/Dialisis-Unit-at-Vithura-Taluk-Hospital.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *