റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യപ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുളള അപേക്ഷ കോടതി തളളി

October 24, 2020 - 7:57 am

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണ്ണ കടത്തുകേസിലെ മുഖ്യ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ ആവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ എന്‍ഐ എ കോടതി തളളി. സ്വര്‍ണ്ണക്കടത്തില്‍ ഭീകരവാദ ബന്ധമുണ്ടെന്നാരോപിച്ച എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മാപ്പുസാക്ഷിയാക്കുന്നതിനായി സന്ദീപ് നായര്‍ കോടതില്‍ അപേക്ഷ നല്‍കുകയും രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

സ്വര്‍ണ്ണക്കടത്തുകേസിലെ അന്വേഷണത്തിന് ഈ രഹസ്യമൊഴികള്‍ ഏറെ സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പകര്‍പ്പിനായി കസ്റ്റംസ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. മുദ്രവച്ച കവറില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് കേസിന്‍റെ അന്വേഷണ ഘട്ടത്തില്‍ നല്‍കരുതെന്ന് എന്‍ഐഎ യുടെ അഭിഭാഷകന്‍ വാദിച്ചു.

രഹസ്യമൊഴി പുറത്തുനല്‍കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിയുടെ ജീവനെപ്പോലും അത് ബാധിക്കാനിടയുണ്ടെന്നുമുളള എന്‍ഐഎ യുടെ വാദം അംഗീകരി ച്ച കോടതി അപേക്ഷ നിരസിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *