റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് മതപരമായ ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി

October 16, 2020 - 7:55 am

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ചശേഷം മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് സംസ്‌ക്കരിക്കുന്നതെന്നും, സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് മതപരമായ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹങ്ങള്‍ മതപരമായ ചടങ്ങുകള്‍ നടത്തി സംസ്‌ക്കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യമപ്പെട്ടിരുന്നു. ഇപ്പോള്‍ സംസ്‌ക്കരിക്കുന്ന രീതി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവിന് തുല്ല്യമാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട പുനരാലോചന നടത്ത്ണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇ.ടി മുഹമ്മദ്ബഷീര്‍ എംപിയുടേയും എംകെ മുനീര്‍ എംഎല്‍എ യുടേയും നേതൃത്വത്തില്‍ ചേര്‍ന്ന സംയുക്ത യോഗത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *