റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടക്കരുതെന്ന് ചീഫ് സെക്രട്ടറി

October 16, 2020 - 7:09 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടാക്കരുതെന്ന് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ഇക്കാര്യം ഉന്നയിച്ച് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് വിശ്വാസ് മേത്ത കത്തയച്ചു.

സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പിഴയീടാക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിട്ടും പിഴയീടാക്കുന്നുവെന്ന ജീവനക്കാരുടെ പരാതിയിലാണ് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍. ഇക്കാര്യത്തില്‍ എന്തുനടപടിയെടുത്തുവെന്ന് ഇന്ന് (16.102020) രാവിലെ 11 മണിക്കുമുമ്പ് തന്നെ അറിയിക്കണമെന്നും ഗതാഗതവകുപ്പ സെക്രട്ടറിക്കയച്ച കത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *