കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‌പോണ്‍സറാണ് രണ്ടുതവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.
സ്‌പോണ്‍സര്‍ക്ക് മാനസീകാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌പോണ്‍സര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

