വര്‍ക്കല: സെപ്റ്റിക് ടാങ്കിന്‍റെ മേല്‍മൂടി തകര്‍ന്ന് കുഴിയില്‍ വീണ പെണ്‍ കുട്ടിയെ ഫര്‍ഫോഴ്‌സെത്തി രക്ഷിച്ചു. വര്‍ക്കല താഴെവെട്ടൂര്‍ റാത്തിക്കല്‍ പാവത്തുവിള വീട്ടില്‍ ബിജിഎം ഇല്ല്യാസിന്‍റെ മകള്‍ സൈഫമോള്‍ (17) ആണ് അപകടത്തില്‍പ്പെട്ടത്. 2020 ഒക്ടോബര്‍ 11 ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.
സെപ്റ്റിക് ടാങ്കിന് സമീപം പാത്രം തേച്ചുകഴുകിക്കൊണ്ടിരുന്ന പെണ്‍കുട്ടി ഇടിഞ്ഞുവീണ സ്ലാബിനൊപ്പം 35 അടി താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. സ്ലാബ് കുഴിയുടെ മദ്ധ്യഭാഗത്തായി തടഞ്ഞു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സുദ്യോഗസ്ഥര്‍ വല ഉപയോഗിച്ച് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വേണുഗോപാല്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സജികുമാര്‍, ഫയര്‍മാന്‍മാരായ പ്രതീഷ്‌കുമാര്‍, അജിന്‍, അരുണ്‍കുമാര്‍, വിനോദ്, വിനീഷ്, ശ്രീകുമാര്‍, ഷമ്മി എന്നിവര്‍ അടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

