സിഖുക്കാരന്റെ തലകെട്ട് അഴിപ്പിച്ചു: സിഖ് പ്രതിനിധി സംഘം ബംഗാള്‍ ഗവര്‍ണരെ കണ്ടു

കൊല്‍ക്കത്ത: ബംഗാള്‍ സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ റാലിക്കിടെ സിഖുകാരനെ മര്‍ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തില്‍ സിഖ് പ്രതിനിധി സംഘം ബംഗാള്‍ ഗവര്‍ണരെ കണ്ടു.ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ 43കാരനായ ബല്‍വീന്ദര്‍ സിംഗ് എന്നയാളാണു പൊലീസ് അതിക്രമത്തിന് ഇരയായത്. സിഖുകാരനുമായി മല്‍പ്പിടുത്തം നടത്തുന്ന പൊലീസുകാരന്റെ വിഡിയോ സഹിതം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ട്വീറ്റ് ചെയ്തതോടെ വിഷയത്തിനു ദേശീയപ്രാധാന്യം കൈവന്നത്.

പൊലീസ് സിഖുകാരനെ മര്‍ദിക്കുകയും തലപ്പാവ് വലിച്ച് നിലത്തിടുകയും ചെയ്ത സംഭവത്തില്‍ വന്‍ പ്രതിഷേധം. സിഖുകാരുടെ വികാരം സര്‍ക്കാര്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.ബിജെപി റാലിക്കിടെ തോക്കു കൈവശം വച്ചതിനാണു ബല്‍വീന്ദറിനെ കസ്റ്റഡിയില്‍ എടുത്തതെന്നും തോക്ക് പിടിച്ചു വാങ്ങുന്നതിനിടെയുണ്ടായ പിടിവലിക്കിടെ തലപ്പാവ് താഴെ വീഴുകയായിരുന്നുവെന്നും ബംഗാള്‍ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →