റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്നലെ 09 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ (10 ഒക്ടോബര്‍) 1,310 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,062 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. ഒന്‍പതുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പൂവച്ചല്‍ സ്വദേശിനി അയിഷാ ബീവി(51), മണക്കാട് സ്വദേശി എസ്.പി നതാന്‍(79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന്‍ ഹമീദ്(70), കോവളം സ്വദേശിനി പാറുക്കുട്ടി (82), പേരൂര്‍ക്കട സ്വദശി സൈനുലബ്ദീന്‍(60), വലിയവേളി സ്വദേശി പീറ്റര്‍(63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ്(47), പേട്ട സ്വദേശിനി കൃഷ്ണമ്മ(76), തിരുമല സ്വദേശിനി സുമതി(61) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 527 പേര്‍ സ്ത്രീകളും 783 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 142 പേരും 60 വയസിനു മുകളിലുള്ള 193 പേരുമുണ്ട്. പുതുതായി 4,483 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,510 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,919 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,127 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 905 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 178 കോളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 40 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,022 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8475/covid-19-:-Thiruvananthapuram-Report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *