റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്, 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു. കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം(GSR 624(E)) 2020 ഒക്ടോബർ 7 ന് പുറത്തിറക്കി

വിദേശങ്ങളിൽ സഞ്ചരിക്കുന്നവർക്ക് യാത്രാ കാലയളവിനിടയിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കാലാവധി കഴിഞ്ഞാൽ യാത്രക്കിടെ അത് പുതുക്കുന്നതിന് സംവിധാനം ഇല്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പൗരൻമാർക്ക് ഇത് അനുവദിക്കുവാൻ ഉള്ള പ്രത്യേക ഭേദഗതി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുപാർശ.

ആവശ്യക്കാർക്ക് അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയ പോർട്ടലുകളിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ‘വാഹനി’ലൂടെ അതത് ആർടിഒ കൾക്ക് കൈമറും

അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റിനായിഅപേക്ഷിക്കുന്നവർമെഡിക്കൽസർട്ടിഫിക്കറ്റ്, സാധുതയുള്ളവിസഎന്നിവഹാജരാക്കണംഎന്ന നിബന്ധനനീക്കാനുംലക്ഷ്യമിടുന്നുസാധുതയുള്ളഡ്രൈവിംഗ്ലൈസൻസ്കൈവശമുള്ളവർക്ക്മെഡിക്കൽസർട്ടിഫിക്കറ്റ്വേണ്ടത്ഇല്ല എന്നത്കണക്കിലെടുത്താണ്നടപടി

കൂടാതെ, വിസഓൺഅറൈവൽസംവിധാനമുള്ളരാഷ്ട്രങ്ങളിലേക്ക്യാത്രനടത്തുന്നവർ അന്താരാഷ്ട്രഡ്രൈവിംഗ്അനുമതിക്ക്അപേക്ഷിക്കുന്നസമയം, കൈവശംവിസഇല്ലാത്തത്മൂലമുള്ള പരിമിതികൾ ഒഴിവാക്കാനുംഇതിലൂടെസാധിക്കും

വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനുള്ളിൽ

പൊതുജനങ്ങൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയ ജോയിന്റ സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണ്

വിലാസം

ജോയിൻ സെക്രട്ടറി(MVL, UT, &Toll)

, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേയ്സ്

ട്രാൻസ്പോർട്ട് ഭവൻ, പാർലമെന്റ് സ്ട്രീറ്റ് ന്യൂഡൽഹി 1 1 0 0 0 1

ഇമെയിൽ വിലാസം

jspb-morth@gov.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *