ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എടപ്പാടി കെ. പളനിസ്വാമിയെ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
പതിന്നൊന്നംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പനീര്‍സെല്‍വം പ്രഖ്യാപിച്ചു. പളനിസ്വാമി വിഭാഗത്തിന് ആറും ഒ. പനീര്‍സെല്‍വത്തിന് അഞ്ചും അംഗങ്ങളാണ് സമിതിയിൽ എന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തർക്കങ്ങൾ നിലവിലുണ്ടായിരുന്നു . ഇതിനെ ചൊല്ലി കഴിഞ്ഞ നിര്‍വാഹക സമിതി യോഗത്തിലും തര്‍ക്കങ്ങൾ നടന്നു. തുടര്‍ന്ന് പളനി സ്വാമി, ഒ. പനീര്‍സെല്‍വം എന്നിവരുമായി മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും ചർച്ചകളും നടത്തി. തുടര്‍ന്നാണ് ധാരണയിലെത്തിയത്.
ശശികല ജയിലില്‍ നിന്നും മടങ്ങിവരുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

