റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പരിശോധിക്കാൻ ഉമിനീർ മതി, പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ജാമിയ ഗവേഷകർ

October 6, 2020 - 4:05 pm

ഡല്‍ഹി : ഉമിനീർ ഉപയോഗിച്ച് കോവിഡ് ഫലമറിയാവുന്ന പരിശോധന കിറ്റ് വികസിപ്പിച്ചു ജാമിയ ഗവേഷകര്‍. ഒരുമണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉമിനീര്‍ സാമ്പിള്‍ കിറ്റിലേക്ക് ഇട്ടാല്‍ മാത്രം മതി. ഒരുമണിക്കൂറിനുള്ളില്‍ അപ്ലിക്കേഷന്‍ വഴി പരിശോധന ഫലം വ്യക്തികളെ അറിയിക്കുമെന്നും ഗവേഷകര്‍ അറിയിച്ചു.

ജെഎംഐയിലെ മള്‍ട്ടിഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച്‌ ആന്റ് സ്റ്റഡീസി(എംസിആര്‍എസ്) ലെശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

MI-SEHAT(മൊബൈല്‍ ഇന്റര്‍ഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്‍ഡ്‌ ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *