കൊച്ചി: എറണാകുളം റൂറലിലെ നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി മധുബാബുവിന്റെ പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട്. മധുബാബു രാഘവ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അക്കൗണ്ട്. 4949 സുഹൃത്തുക്കളുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം അതേപേരില്‍ മറ്റൊരക്കൗണ്ട് ശ്രദ്ധയില്‍ പെടാനിടയായി. ഈ വ്യാജ അക്കൗണ്ടിലും ഡിവൈഎസ്പി എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് 37 സുഹൃത്തുക്കളുമായി. വ്യാജ അക്കൗണ്ടിനെതിരെ ആലുവാ പോലീസില്‍ പരാതി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു.

