ഉത്തര്‍പ്രദേശ്: ഹത്റസില്‍ ഉയർന്ന ജാതിക്കാർ 19-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി നേതാക്കൻമാർ.
ഡല്‍ഹിയിലെ വാത്മീകി ടെമ്പിളില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രൂക്ഷമായി പ്രതികരണം രേഖപ്പെടുത്തി.
മരണപ്പെട്ടത് നമ്മുടെ സഹോദരിയാണെന്ന് പ്രിയങ്കാ ഗാന്ധി ഓർമിപ്പിച്ചു. അവൾക്ക് നീതി ഉറപ്പാക്കണം. നീതി ലഭിക്കുന്നത് വരെ നിശബ്ദരാകില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിന്ദു ആചാരപ്രകാരം പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചില്ല എന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മൗനം വെടിയണമെന്നും താൻ മോദിയിൽ നിന്നും മറുപടി തേടുമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചു. ഇക്കാര്യം ഉന്നയിച്ച് ജന്തര്‍ മന്തറില്‍നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
പെൺകുട്ടിയുടെ മരണത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ മൗനം അപകടകരമാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
സമരങ്ങളെ അടിച്ചാതുക്കാനാണ് പോലീസിൻ്റെ ശ്രമം എന്നാണ് സൂചന. പകർച്ചവ്യാധി നിവാരണ നിയമം അനുസരിച്ച് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇന്ത്യാഗേറ്റ് പരിസരത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജനങ്ങള്‍ സംഘടിക്കുന്നത് തടയുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു.

