റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂവനേശ്വര്‍: 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പിജെ-10 പ്രൊജക്ടിന് കീഴിലാണ്. തദ്ദേശീയമായ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ വിപുലീകരിച്ച പതിപ്പിന്റെ പരീക്ഷണം നടത്തുന്നത്. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന റാംജെറ്റ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ഒന്നാമതാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍. പരീക്ഷണം വിജയകരമാകാന്‍ പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ ഡോ.ജി സതീഷ് റെഡി അഭിനന്ദിച്ചു. റഷ്യയുടെ ഡി.ആര്‍.ഡി.ഒയും ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് എന്‍.പി.ഒ മഷിനോസ്‌ട്രോയീനിയയും സംയുക്തമായാണ് മിസൈല്‍ വികസിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *