സൂഡൽഹി : ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാൽസംഗത്തിനിരയായി 19 കാരി കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രമായ പ്രതികരണങ്ങളുമായി സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിലുള്ളവർ രംഗത്തെത്തി.
ഹത്രാസിൽ സംഭവിച്ചത് മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു. ഗുരുതരമായ ഈ കുറ്റകൃത്യം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോഹ്ലി ട്വീറ്റിൽ പറഞ്ഞു.
‘പറയാൻ എനിക്ക് വാക്കുകളില്ല , മകളേ മാപ്പ്’ എന്നാണ് നൊബേൽ സമ്മാന ജേതാവായ സാമൂഹ്യ പ്രവർത്തകൻ കൈലാഷ് സത്യാർത്ഥി പ്രതികരിച്ചത്. ആ പാവം പെൺകുട്ടിയെ ചെയ്തതുപോലെ കുറ്റവാളികളെയും ചെയ്യണമെന്ന് പ്രീതി സിൻ്റയും ട്വീറ്റ് ചെയ്തു.
ഹത്രാസ് ഹൊറർ ഷോക്സ് ഇന്ത്യ , ജസ്റ്റിസ് ഫോർ മനീഷ വാൽമീകി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നത്.



