ഹരിപ്പാട്: അയല്‍ല്‍വാസിയും ബന്ധുവുമായ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തൃക്കുന്നപുഴ പതിയാങ്കര തൈപ്ലാട്ട് കിഴക്കതില്‍ ഹാഷിമിനെ(42)യാണ് അറസ്റ്റ് ചെയ്‌തത്. 2020 സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അവിടെയെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. പെയ്ന്‍റിംഗ് തൊഴിലാളിയായ ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്
തൃക്കുന്നപ്പുഴ സിഐ ആര്‍.ജോസ് ,എസ്‌ഐ.ആനന്ദബാബു, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ വീടിന് സമീപത്തുവെച്ച് പിടികൂടി പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

