ആലപ്പുഴ: ആരോഗ്യ വകുപ്പിലെ സ്‌പെഷ്യാലിറ്റി കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്‌തികയായ ചീഫ് കണ്‍സള്‍ട്ടന്‍റായി ഡോ. കെ വേണുഗോപാലിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിയമിച്ചു. ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ ഏറ്റവും അധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വ്യക്തിയാണ് ഡോക്ടര്‍ വേണുഗോപാല്‍
മികച്ച ഡോക്ടര്‍ക്കുളള സംസ്ഥാന അവാര്‍ഡ്, മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍, മികച്ച ജില്ലാ ടിബി. ഓഫീസര്‍ തുടങ്ങി 25 ലേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് കണ്‍സട്ടന്‍റു മാണ് അദ്ദേഹം . ഡോക്ടര്‍ ശ്രിലതയാണ് ഭാര്യ. ആര്‍ക്കിടെക്ട് ഗോപികൃഷ്‌ണ, എയിംസിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഗോപിക വേണുഗോപാല്‍ എന്നിവര്‍ മക്കളാണ്.

