റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നമ്മള്‍ അലക്ഷ്യമായി പുറത്തേക്ക് വലിച്ചെറിയുന്ന സാധനങ്ങള്‍ പരിസ്ഥിതിയ്ക്ക് എത്രത്തോളം ദോഷകരമാണെന്ന് ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൗതുകകരമായ വീഡിയോയാണിത്. സിഗരറ്റ് വലിക്കുന്ന ഞണ്ടിന്റെ ദൃശ്യങ്ങളാണവ.പുകയുന്ന സിഗരറ്റ് കുറ്റിയുമായാണ് ഞണ്ട് നീങ്ങുന്നത്. ഇടയ്ക്ക് വായിവച്ച് നോക്കുന്നതും കാണാം. സിഗരറ്റ് കുറ്റി വായില്‍ വച്ചു നീങ്ങുന്നതിനിടയില്‍ അതിലൂടെ പുകച്ചുരുള്‍ ഉയരുന്നതും വ്യക്തമാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. കാന്‍സര്‍ ടേക്കിങ് എ ക്യാന്‍സറസ് പഫ് എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ കൗതുകം കഴിയുമ്പോള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന സാധനങ്ങള്‍ മൃഗങ്ങള്‍ക്കെങ്ങനെ ഹാനികരമാകുന്നു എന്നത് കൂടി നാം ഓര്‍മ്മിക്കേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *