റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ ഐഎന്‍എയുടെ പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് 20-9-2020 ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്‍കി. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടു പോകുക. സാധാരണക്കാര്‍ക്കിടയില്‍ വര്‍ഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരര്‍. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരര്‍ താമസിച്ചിരുന്നത്. 18-9-2020 അര്‍ധ രാത്രിയില്‍ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഐ.എന്‍.എ കൊച്ചിയില്‍ നിന്നും മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

കൂടാതെ ജോര്‍ജ്ജിയയില്‍ നിന്നും നാട്ടിലെത്തിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത പിടികിട്ടാപ്പുള്ളി മുഹമ്മദ് പോളക്കാനിയേയും ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും. ഇയാള്‍ കനകമല ഐ.എസ്.ഗൂഢാലോചന കേസില്‍ ഒളിവിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *