തിരുവനന്തപുരം: കരാറുകാര്‍ വഴിയല്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി എത്തുന്നവര്‍ കോവിഡ് പരിശോധനയും ക്വാറന്റൈന് ചെലവുകളും സ്വന്തം നിലയി്ല്‍ നടത്തണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
തിരികെയെത്തുന്ന തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.



