റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുതീയിൽ പുകയുന്ന രാഷ്ട്രീയം , ട്രംപിനെതിരെ ജോ ബൈഡൻ

September 15, 2020 - 9:09 am

വാഷിംഗ്ടൺ: നിയന്ത്രിക്കാനാകാത്ത കാട്ടുതീയോടൊപ്പം അമേരിക്കയിൽ രാഷ്ട്രീയവും പുകയുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെ ആഗോള താപനത്തെയും തളളിക്കളഞ്ഞ ഡൊണാൾഡ് ട്രംപും ഇത്തരം ദുരന്തങ്ങൾക്ക് കാരണക്കാരനാണ് എന്ന പ്രസ്താവനയുമായി ഡെമോക്രാറ്റിക് പാർടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. ഇത്രയും ഭയാനകമായ കാട്ടുതീ ആഗോള താപനത്തെ കുറിച്ച് തന്നെയാണ് നമ്മെ ഓർമിപ്പിക്കേണ്ടത് , പക്ഷേ പ്രസിഡൻ്റ് ട്രംപിനെ പോലുള്ളവർ അതിനെ പൂർണമായും നിരാകരിക്കുകയാണ് ബൈഡൻ പറയുന്നു.

കാട്ടുതീ പടരുന്ന മൂന്ന് ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾക്കെതിരെ മോശമായ ‘ഫോറസ്റ്റ് മാനേജ്മെൻ്റ്’ എന്ന കുറ്റപ്പെടുത്തലുമായി ട്രംപ് മുന്നോട്ടുവന്നതിന് തൊട്ടു പിന്നാലെയാണ് ജോ ബൈഡൻ്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *