ന്യൂഡൽഹി : കോവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ കൂടി മറികടന്നതോടെ ലോകരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ എത്തിച്ചേർന്നു.
ഇനി ഇന്ത്യക്ക് മുൻപിൽ അമേരിക്ക മാത്രമേയുള്ളൂ .
ഇന്നലെ രാജ്യത്താകെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ കണക്കുപ്രകാരം ബ്രസീലിനെക്കാളും ആയിരം കേസുകൾ ഇന്ത്യയിൽ അധികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തിൽ ആകെ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് രോഗികളിൽ 30 ശതമാനവും നിലവിൽ ഇന്ത്യയിൽ നിന്നാണ്. ലോകത്തിൽ പ്രതിദിന മരണത്തിൽ 20 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഇന്നലെ 86432 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്.
മഹാരാഷ്ട്ര,ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് 52% പ്രതിദിന കോവിഡ് മരണങ്ങളും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്



