എടിഎം തട്ടിപ്പുകള്‍ തടയാൻ എസ്.എം.എസ് സംവിധാനം നടപ്പാക്കി എസ്ബിഐ

ന്യൂഡല്‍ഹി: എടിഎം തട്ടിപ്പുകള്‍ തടയാൻ പുതിയ സംവിധാനം നടപ്പാക്കി എസ്ബിഐ. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്‌എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്‌എംഎസുകള്‍ അവഗണിക്കരുതെന്ന് എസ്ബിഐ ഇതിനകം തന്നെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന് പരിശോധിക്കുന്ന തട്ടിപ്പുകാരുടെ ശ്രമം തടയാൻ തട്ടിപ്പ് ബാങ്ക് നേരത്തെ തന്നെ കാര്‍ഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു.

ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച്‌ പണമെടുക്കാനുള്ള സൗകര്യമാണ് 2020ന്റെ തുടക്കത്തില്‍ കൊണ്ടുവന്നത്. രാത്രി എട്ടു മണിക്കും രാവിലെ എട്ടിനുമിടയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോഴാണ് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ കൂടാതെ ഒറ്റത്തവണ പാസ് വേഡ് കൂടി നല്‍കുന്ന സംവിധാനം കൊണ്ടുവന്നത്. എടിഎം ഉപയോഗിക്കാതെ തന്നെ, എസ്‌എംഎസ് ലഭിച്ചാല്‍ ഉടനെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്ക് നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →