ചൈനയ്ക്ക് തക്ക മറപടി നല്‍കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ചൈനയ്ക്ക് തക്ക മറപടി നല്‍കാനുള്ള കഴിവ് ഇന്ത്യയുടെ സായുധ സേനയ്ക്കുണ്ടെന്ന് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സംവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വസനീയമായ സൈനിക ഇടപെടലും പ്രാദേശികമായ സ്വാധീനവും ഇല്ലാതെയാണ് ഇന്ത്യയുടെ നീക്കങ്ങളെങ്കില്‍ അത് മേഖലയിലെ ചൈനയുടെ പ്രാധാന്യം അംഗീകരിക്കുന്നതിനു തുല്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.

“ആണവായുധം മുതല്‍ പരമ്പരാഗത മാര്‍ഗങ്ങള്‍വരെ അവലംബിച്ചുള്ള ഏറ്റവും സങ്കീര്‍ണമായ ഭീഷണികളും വെല്ലുവിളികളുമാണ് രാജ്യം അഭിമുഖീകരിക്കുന്നത്. അത് കൈകാര്യം ചെയ്യാന്‍ ഇന്ത്യയുടെ സായുധസേന തയ്യാറാണ്” അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →