ചൈനീസ് സ്വാധീനത്തിനെതിരായ അമേരിക്കന്‍ നീക്കത്തിന് പിന്തുണ നല്‍ക പലാവു: സൈനീക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ യുഎസിനെ സ്വാഗതം ചെയ്തു

വാഷിങ്ടണ്‍: വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തിനെതിരെ അമേരിക്കന്‍ നീക്കത്തിന് പിന്തുണ നല്‍കി പടിഞ്ഞാറന്‍ പസഫിക് രാഷ്ട്രമായ പലാവു തങ്ങളുടെ പ്രദേശത്ത് സൈനീക താവളങ്ങള്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പലാവു. യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പസഫിക് പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ദ്വീപ് രാഷ്ട്രം സന്ദര്‍ശിച്ചിരുന്നു. ചൈനയുടെ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രം ചൈന മേഖലയിലുടനീളം അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുുണ്ടെന്നും ആരോപിച്ചു.

തന്റെ രാജ്യത്ത് സൈനീക സൗകര്യങ്ങള്‍ ഒരുക്കാന്‍ യുഎസ് സൈന്യത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ പലാവുവിന്റെ പ്രസിഡന്റ് ടോമി റെമെന്‍ജ മൗ ജൂനിയര്‍ പറഞ്ഞത്.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീന്‍സിന് 800 കിലോമീറ്റര്‍ കിഴക്കായ പസഫിക് സമുദ്രത്തില്‍ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉള്‍പ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബര്‍ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാല്‍ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തില്‍ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ

Share
അഭിപ്രായം എഴുതാം