റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിന്ദു വിധവകൾക്ക് ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ അവകാശമുണ്ട് എന്ന് ബംഗ്ലാദേശ് ഹൈക്കോടതി

September 4, 2020 - 3:39 pm

ധാക്ക: ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമല്ല മറ്റെല്ലാ തരത്തിലുള്ള ഭൂസ്വത്തിന് മേലെയും ഹിന്ദു വിധവകൾക്ക് അവകാശമുണ്ട് എന്ന് ബംഗ്ലാദേശിൽ ഹൈക്കോടതി. നിലവിൽ ഭർത്താവിന്റെ പേരിലുള്ള വീടിന് മാത്രമേ ബംഗ്ലാദേശിൽ വിധവകൾക്ക് അവകാശമുള്ളൂ.

ഖുൽന ജില്ലയിലെ ജ്യോതീന്ദ്രനാഥ് മുണ്ടൽ തന്റെ സഹോദരൻ അവിമന്യുവിന്റെ വിധവക്ക് ഭർത്താവിന്റെ കാർഷിക ഭൂമിയിൽ മേൽ അവകാശം ഉണ്ട് എന്ന് കീഴ് കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി മേലായിരുന്നു ബുധനാഴ്ച ബംഗ്ലാദേശ് ഹൈക്കോടതിയുടെ പുതിയ വിധി.

വീടിനും, കൃഷിഭൂമിക്കും മാത്രമല്ല ഭർത്താവിന്റെ പേരിലുള്ള എല്ലാത്തരം ഭൂമിക്കുമേലും വിധവയായ ഹിന്ദു സ്ത്രീക്ക് അവകാശം ഉണ്ട് എന്നായിരുന്നു ചരിത്രവിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *