സി.പി.എം. തനിക്കെതിരേ ആസൂത്രിത നീക്കം നടത്തുകയാണെന്ന് എം.പി. അടൂര്‍പ്രകാശ്.
തിരുവനന്തപുരം; സി.പി.എം. തനിക്കെതിരേ ആസൂത്രിത നീക്കം നടത്തുകയാണെന്ന് എം.പി. അടൂര്‍പ്രകാശ്. സി.പി.എമ്മിനെതിരേ നിരവധി ആരോപണങ്ങളും അടൂര്‍ പ്രകാശ് ഉന്നയിച്ചു. വെഞ്ഞാറമൂട്ടില്‍ രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനും പങ്കുണ്ടെന്നാണ് അടൂര്‍ പ്രകാശ് ആരോപിക്കുന്നത്. കേസില്‍ അറസ്റ്റിലായവര്‍ക്ക് സി.പി.എമ്മുമായി ബന്ധമുണ്ടെന്നും അടൂര്‍പ്രകാശ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം അര്‍ധരാത്രിയില്‍ പോലീസ് സ്‌റ്റേഷനിലെത്തി. രാത്രി 2.45 ന് ഷെഹീന്റെ മൊഴി എടുക്കുന്നതിനിടെയാണെത്തിയത്. മൊഴി എടുക്കുന്നതിനിടയില്‍ അറസ്റ്റു ചെയ്ത പ്രതികള്‍ക്ക് റഹീം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പോലീസിനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായി അടൂര്‍ പ്രകാശ് ആരോപിച്ചു. വെഞ്ഞാറമൂട് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്.പി. നേരിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ സിബിഐ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് തന്റെ ആവശ്യം . കേസിലുള്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിക്കുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അടൂര്‍പ്രകാശ് പറഞ്ഞു. കേസിന്റെ സത്യാവസ്ഥ തെളിയിക്കണം. ഡി.കെ. മുരളി എം.എല്‍.എയുടെ മകനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായുംഅദ്ദേഹം വ്യക്തമാക്കി.




