ആദിവാസി സ്‌ത്രീയെ മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്‌:പാലക്കാട്‌ അട്ടപ്പാടിയില്‍ ആദിവാസി സ്‌ത്രീയെ അയല്‍ വാസികള്‍ മര്‍ദ്ദിച്ചതായി പരാതി . അഗളി സമ്പാര്‍ക്കോട്‌ സ്വദേശിനിയായ വളളിയാണ്‌ ആക്രമിക്കപ്പെട്ടത്‌. 2020 ആഗസ്റ്റ്‌ 6-ാം തീയതിയാണ്‌ വളളിക്കും കുടുംബത്തിനും എതിരെ ആക്രമണം നടന്നത്‌. പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ വളളിയുടെ കുടുംബം ആരോപിക്കുന്നു.

കുട്ടികള്‍ കളിക്കുന്നതിനിടെ ഇരട്ടപ്പേര്‌ വിളിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. പത്താംക്ലാസില്‍ പഠിക്കുന്ന വളളിയുടെ മകന്‍ അയല്‍വാസിയായ പുത്തൂര്‍വീട്ടിലെ ബാബുവിന്‍റെ മകനുമായി കളിക്കുന്നതിനിടയില്‍ വാക്കേറ്റമുണ്ടാവുകയും ബാബുവിന്‍റെ മകനെ ഇരട്ടപ്പേര്‌ വിളിക്കുകയും ചെയ്‌തു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാന്‍ ബാബുവും ബാബുവിന്‍റെ ഭാര്യയും അച്ഛനും ചേര്‍ന്ന്‌ വളളിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്നാണ്‌ പരാതി .മകനെ ബാബുവിന്‍റെ ഭാര്യ വീട്ടില്‍ നിന്ന്‌ വലിച്ചിറക്കുകയും ചെരിപ്പ്‌ കൊണ്ടടിക്കുകയും ചെയ്‌തതായി വളളിയുടെ പരാതിയില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കിയാല്‍ കുടുംബത്തെ ഇല്ലാതാക്കു മെന്ന്‌ ബാബു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ വളളിയുടെ നെഞ്ചിനും നടുവിനും പരിക്കേറ്റു. ഷോളയൂര്‍ പോലീസിനും അഗളി ഡിവൈഎസ്‌പി ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ലെന്നും പരാതി ഒതുക്കി തീര്‍ക്കാനുളള ശ്രമം നടക്കുന്നതായും വളളി ആരോപിക്കുന്നു. അതേസമയം ഇവരുടെ ആരോപണം അടിസ്ഥാന വിരുദ്ധമാമെന്ന്‌ ബാബു പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →