റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി നവംബര്‍ 4: ഡല്‍ഹിയെ ബാധിച്ചിരിക്കുന്ന അന്തരീക്ഷ മലിനീകരണം ചെന്നൈ നഗരത്തെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേരളം ആശങ്കപ്പെടേണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള കാറ്റിന്‍റെ ഗതി ചെന്നൈയിലേക്ക് എത്തുന്നത് കൊണ്ടാണ് തമിഴ്നാട്, ചെന്നൈ ചില പ്രദേശങ്ങളില്‍ വായു മലിനീകരണത്തിനുള്ള സാധ്യത രേഖപ്പെടുത്തുന്നത്. മഴയില്ലാത്തതും ചെന്നൈയില്‍ മലിനീകരണ തോത് കൂടാന്‍ കാരണമാകുന്നുണ്ട്. കേരളത്തില്‍ പകല്‍ സമയത്ത് ചൂടുണ്ടെങ്കിലും രാത്രിയില്‍ മഴ ലഭിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ കുറച്ചുദിവസമായി വായു മലിനീകരണത്താല്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. നവംബര്‍ 5 വരെ നോയിഡയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വാഹന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഓഫീസ് സമയം പുനക്രമീകരിച്ചും സര്‍ക്കാര്‍ ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *