തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുഡിഎഫ് ആഹ്വാനം ചെയ്തു. ബിജെപിയ്ക്ക് പ്രതിഷേധ ദിനം ആയിരിക്കും. സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തം ആസൂത്രിതവും ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണം അട്ടിമറിക്കാൻ ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കുന്നതിന്റെ ഭാഗവുമാണ് എന്നാരോപിച്ചാണ് യുഡിഎഫും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
തീപിടുത്തത്തിൽ കത്തിയത് മുഖ്യമന്ത്രിയും മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ഫയലുകൾ ആണെന്ന് ഇരുപക്ഷവും ആരോപിക്കുന്നുണ്ട്.

