കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ച വീണാനായരുടെ കുറിപ്പിന് വന്‍ സ്വീകാര്യത. ഓരോ ദിവസവും ഓരോ നല്ല പ്രതീക്ഷകളാണ്, ചിന്തകളാണ്, അത് തന്നെയാണ് നമ്മളെ എല്ലാവരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും, എല്ലാം ചിരിയോടെ നേരിടാന്‍ ഉള്ള ഒരു മനക്കരുത്ത് മാത്രം മതി. പിന്നെ അങ്ങ് പൊക്കോളും… ഒരുപാടു ആഗ്രഹിക്കുക, ശ്രമിക്കുക ഒന്നും കൈവിട്ടുപോവില്ല അത് നമ്മളിലേക്ക് തന്നെ വരും എന്നാണ് നടി വീണാ നായരുടെ കുറിപ്പ്. ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് വീണ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാകാന്‍ തുടങ്ങിയത്. വിദേശത്തുള്ള വീണ ഇപ്പോള്‍ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്.