തിരുവനന്തപുരം, 2026 ജൂലൈ 7 –
മണ്ണ് നീക്കാൻ മുൻകൂട്ടി ഉത്തരവുണ്ടായിരുന്നുവെന്ന് ആരോപണം
അപകടസാധ്യത കണക്കിലെടുത്ത് നിർമാണ സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജരും കഴിഞ്ഞ മാസം 20ന് തന്നെ ഉത്തരവിറക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കരാറുകാരെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും നിർദേശം പാലിക്കപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ മഴ ലഭിച്ചതായും ചൂരൽമല പുഴയിലെ ജലനിരപ്പ് ഉയർന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചെളി കലർന്ന മണ്ണായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മീനങ്ങാടിയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘത്തിനൊപ്പം കോഴിക്കോട് നിന്നുള്ള മറ്റൊരു സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം തുടരുന്നു
രാവിലെ പത്തുമണിയോടെയാണ് കളളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയിരിക്കാമെന്നാണ് ആശങ്ക. ജീവൻ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അതിനായി എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.