തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വൻ വിജയത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനാൽ പകരം ബെന്നി ബെഹന്നാന് കെപിസിസി അധ്യക്ഷനാകുമെന്ന് റിപ്പോർട്ടുകൾ . സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഡിസിസി തലത്തിലും അഴിച്ചു പണിയുണ്ടാകും
അഞ്ച് ഡിസിസി പ്രസിഡന്റുമാർ നിയമസഭയിലേക്ക് ജയിച്ചതിനാൽ ഡിസിസി തലത്തിലും അഴിച്ചു പണിയുണ്ടാകും.എൻ.ശക്തൻ (നെയ്യാറ്റിൻകര), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), മുഹമ്മദ് ഷിയാസ് (കൊച്ചി), വി.എസ്. ജോയ് (മലപ്പുറം), കെ. പ്രവീൺകുമാർ (കൊയിലാണ്ടി) എന്നിവരാണ് നിയമസഭയിലേക്ക് ജയിച്ച ഡിസിസി പ്രസിഡന്റുമാർ.