കൊച്ചി: ട്രെയിനിനടിയിൽപെട്ട് യുവതി മരിച്ചു. ഏപ്രിൽ 30 വ്യാഴാഴ്ച പുലർച്ചെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം, . മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
യുവതി വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുമ്പോൾ കാൽവഴുതി ട്രെയിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.


