ന​ഴ്‌​സു​മാ​രു​ടെ സ​മ​രം. : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഹൈ​ക്കോ​ട​തി , ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്​തു

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി പ​രി​ഷ്‌​ക​രി​ച്ചു.

പ​ണി​മു​ട​ക്കി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യരുതെന്നായിരുന്നു നിർദേശം

ജ​സ്റ്റീ​സ് ഹ​രി​ശ​ങ്ക​ര്‍ വി. ​മേ​നോ​നാ​ണ് മു​ന്‍ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​ന്‍ അ​വ​രു​ടെ പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ള്‍ ജോ​ലി​യി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ണി​മു​ട​ക്കി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

മ​ധ്യ​സ്ഥ​ത പ​രാ​ജ​യ​പ്പെ​ട്ടു.

എ​ന്നാ​ല്‍, മ​ധ്യ​സ്ഥ​ത പ​രാ​ജ​യ​പ്പെ​ട്ടതിനെ തു​ട​ര്‍​ന്നാ​ണ് മു​ന്‍ ഉ​ത്ത​ര​വി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ന​ഴ്‌​സു​മാ​ര്‍​ക്ക് നി​യ​മ​പ​ര​മാ​യി സ​മ​രം പു​ന​രാ​രം​ഭി​ക്കാം. അ​തോ​ടൊ​പ്പം ന​ഴ്‌​സു​മാ​ര്‍​ക്കെ​തി​രേ ഉ​ചി​ത​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​ന് നി​യ​മ​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →