ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: പാലക്കാട് കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നാണ് ആരോപണം

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു. അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →