ത​മി​ഴ്നാ​ട്ടി​ൽ കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ആ​വ​ഡി​ക്ക് സ​മീ​പം കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. വീ​ര​പു​രം സ്വ​ദേ​ശി അ​ബി​നേ​ഷ് രാ​ഘ​വ് (36) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ട​യി​രു​ന്ന മകൻ അ​ശ്വ​ന്ത് (ഏ​ഴ്) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബി​നേ​ഷ്. കാ​ർ പാ​ല​വേ​ട് എ​ത്തി​യ​പ്പോ​ൾ പി​ന്നി​ൽ നി​ന്ന് വ​ന്ന മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി.

അ​ബി​നേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു

ഗു​രു​ത​മാ​യി പരി​ക്കേ​റ്റ അ​ബി​നേ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മ​റ്റേ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്.വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →