ന്യു ഡൽഹി : എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദേഹം പദവിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. 2027 ജൂലൈയിൽ അദേഹത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പിന്മാറ്റം. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നും ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു
അദ്ദേഹത്തിന്‍റെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു
.2025 ജൂണിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആവർത്തിച്ചുള്ള സംഭവങ്ങളെത്തുടർന്നും അദ്ദേഹത്തിന്‍റെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു. പീറ്റർ എൽബെഴ്സ് രാജിവെച്ചതിനുശേഷം ഇൻഡിഗോ സിഇഒ ആയി വില്ലി വാൽഷ് നിയമിതനായതിന് പിന്നാലെയാണ് വിൽസന്‍റെ പടിയിറക്കം.


