കണ്ണൂർ: വോട്ട് തേടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടം മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് സംബോധന ചെയ്യുന്ന കത്താണ് തയാറാക്കിയത്. മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടെയും പേരില്‍ അച്ചടിച്ച കത്തുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകയറി വിതരണം ചെയ്തു. പേരും വീട്ടുനമ്പറും വിലാസവും അച്ചടിച്ച കത്താണ് ഓരോ വോട്ടര്‍മാരുടെ വീടുകളിലെത്തിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളാണു കത്തിന്റെ ഉള്ളടക്കം.
“പ്രിയപ്പെട്ട….. നന്ദിപൂര്‍വം തുടങ്ങട്ടെ.
“പ്രിയപ്പെട്ട….. നന്ദിപൂര്‍വം തുടങ്ങട്ടെ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തില്‍നിന്ന് എനിക്ക് ലഭിച്ചത്. അര്‍പ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ആ സ്നേഹവിശ്വാസങ്ങള്‍ക്ക് നന്ദി പറഞ്ഞുതീര്‍ക്കാനാവാത്ത കടപ്പാടായി മനസില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും…’’ എന്നിങ്ങനെയാണു കത്ത് തുടരുന്നത്.
ധര്‍മടത്ത് വന്‍ പ്രചാരണവുമായി മൂന്നു മുന്നണികളും
മുഖ്യമന്ത്രി സംസ്ഥാനം മുഴുവന്‍ പ്രചാരണം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണു പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. കെപിസിസി അംഗം വി.പി. അബ്ദുല്‍ റഷീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് എന്‍ഡിഎ സ്ഥനാര്‍ഥി. വന്‍ പ്രചാരണമാണ് ധര്‍മടത്ത് മൂന്നു മുന്നണികളും നടത്തുന്നത്.
