മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെന്ന കേസ് : കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ർ​ണാ​യ മൊ​ഴി. പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ കൈ​വ​ശം ആ​യു​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത് ക​രി​ങ്കൊ​ടി​യു​മാ​യി​ട്ടാ​ണെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർക്ക് ജാ​മ്യം ല​ഭി​ച്ചു.

തു​ട​ർ​ന്ന് മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് അ​ഞ്ച് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർക്ക് ജാ​മ്യം ല​ഭി​ച്ചു. ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കെ​എ​സ്‍​യു ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →