കൂടം കൊണ്ടുള്ള അടിയായി ഈ കഥകളെ വരുംകാലം പരിഗണിക്കും.
ജീവിതത്തിൻ്റെ മെനുകാർഡിലുള്ളതാണ് . അതുകൊണ്ടുതന്നെ അവ മനുഷ്യത്വത്തിൻ്റെ കഥകളാവാതിരിക്കില്ല. സാമൂഹ്യജീവിതത്തിൻ്റെ സമസ്ത മേഖലകളെയും സ്പർശിച്ച് വായനക്കാരൻ്റെ സാംസ്കാരിക ബോധമണ്ഡലത്തെ തെളിമയുള്ളതാക്കാൻ ഈ കഥകൾ ജാഗരൂകമാണ്.
‘കറുമ്പി കണ്ട സ്കൂൾ’ പാർശ്വവത്കരിക്കപ്പെട്ടവരുടെ അമർത്തിവെച്ച നിലവിളികൾ മുഴക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണം ഇവരുടെ അതിജീവനത്തിൻ്റെ കൂടി പ്രശ്നമാണെന്ന് ഓർമ്മിപ്പിക്കുന്നു. ജീവിതത്തിൽ ആശയും ആശ്വാസവും സാധ്യമല്ലാത്തവർ നമ്മുടെ ബെഞ്ചുകൾക്ക് പിന്നിലുണ്ടെന്ന് എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന കാലത്ത് ‘ഒരു വാട്സാപ്പ് മരണകഥ’ പ്രസക്തമാകുന്നു. ലക്കും ലഗാനുമില്ലാതെ വിവരങ്ങൾ ഷെയർ ചെയ്യുന്ന നമുക്ക് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ ചെറിയ വലിയ കഥ.
‘വിഷച്ചിലന്തി’ ദുഷിച്ച പുരുഷാധിപത്യ സമൂഹത്തിലെ പ്രഛന്ന സ്ത്രീസൗഹൃദത്തെ തുറന്നുകാട്ടുന്നു. ശരീരത്തിനേക്കാൾ മനസ്സിനേറ്റ പരിക്കുകളുമായി ജീവിക്കുന്നവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ജാതിമതവർഗ്ഗഭേദമില്ലാതെ തുടരുന്ന ഗാർഹിക/ബാല ലൈംഗിക പീഡനങ്ങളുടെ കൊടുംക്രൂരത വരച്ചിടുന്നു.
‘അവാർഡ്’ സാംസ്കാരിക മേഖലയിലെ പ്രഛന്നവേഷങ്ങളെ പൊളിക്കുന്നു. പേരും പ്രശസ്തിയും മാത്രം ലക്ഷ്യമാക്കുന്നവരെ കളിയാക്കുന്നു. സ്ത്രീകളാണ് ഇത്തരം അവാർഡ് ഫാക്ടറികളുടെ മുഖ്യ ഇരകൾ.
‘തീരെ ചെറിയ വഴികൾ’ സമൂഹത്തിലെ ചെറിയവർക്കായി നിർമ്മിച്ചതാണ്. വലിയ വഴികൾ വലിയ ആളുകൾക്കുള്ളപ്പോൾ അത് ലംഘിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ കരുത്ത് കഥ വെളിവാക്കുന്നു. സ്ത്രീ നേടുന്നതൊക്കെയും ശരീരം കൊണ്ടാണെന്ന പൊതുബോധത്തിൻ്റെ പേരാണ് ‘സുഗുണൻ’.
‘ശ്രീക്കുട്ടി’ അരികുവത്കരിക്കപ്പെട്ടവരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യുന്ന പൊതുസമൂഹത്തിൻ്റെ ദ്രോഹത്തെ അടയാളപ്പെടുത്തുന്നു. എല്ലാ കുറ്റകൃത്യങ്ങളും പാവങ്ങളുടെ പെടലിക്ക് വെക്കാനുള്ള ഉത്സാഹം കഥ തുറന്നുകാട്ടുന്നു.
‘കറുപ്പും വെളുപ്പും’ മാധ്യമങ്ങൾ നിർണ്ണയിക്കുന്ന മധ്യവർഗ്ഗ ജീവിതശീലങ്ങളുടെ പ്രതിഫലനമാണ്. സൗന്ദര്യസംരക്ഷണം കോർപ്പറേറ്റ് ബിസിനസായി മാറിയതും അതിലൂടെ രൂപപ്പെട്ട ശരീര സംരക്ഷണ പൊതുബോധവും ചർച്ച ചെയ്യുന്നു.
‘ജീവപര്യന്തം’ ആക്രമണഭീതി പേറുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പറയുന്നു. പുരുഷൻ കേസിൽ പ്രതിയാകുമ്പോഴേ ജീവപര്യന്തമനുഭവിക്കുന്നുള്ളൂ, സ്ത്രീ ജനനം തൊട്ടേ ഇതനുഭവിക്കുന്നുവെന്ന യാഥാർത്ഥ്യം.
‘പരിണാമം’ കേരളത്തിൻ്റെ സാമൂഹ്യ പരിഷ്കരണ ചരിത്രത്തിനുണ്ടാകുന്ന വിള്ളലുകളെ സൂചിപ്പിക്കുന്നു. തിരിച്ചുപോക്ക് തുടർന്നാൽ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
‘ഒരുമ്പെട്ടോൾ’ പ്രണയത്തിൻ്റെ ഇഴയടുപ്പം തിളങ്ങുന്ന കവിതാസമാനമായ രചന. ‘സദ് വാർത്ത’ നിർമ്മിത വാർത്തകൾക്കനുസരിച്ച് നയിക്കപ്പെടുന്ന ജനതയെ ഓർമ്മിപ്പിക്കുന്നു. ‘മരണത്തിൻ്റെ നിറങ്ങൾ’ പൊങ്ങച്ചങ്ങളുടെ സഞ്ചിയുമായി ജീവിക്കുന്നവരെ തുറന്നുകാട്ടുന്നു.
‘ഊന്നുവടികൾ’ സ്നേഹവും പരിഗണനയും ഇല്ലാതാകുന്ന വാർദ്ധക്യത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു. ‘പേന’ ബോഡിഷെയിമിംഗ് പൊതുബോധത്തെയും വൈവാഹിക ജീവിതത്തിലെ അബദ്ധധാരണകളെയും വിമർശിക്കുന്നു.
‘ഗൗതമാ നീയെവിടെ’ റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നത്തെ അയത്നലളിതമായി അവതരിപ്പിക്കുന്നു. ‘പൂന്തോട്ടം’ സ്ത്രീയുടെ ക്രയശേഷിയും തൊഴിൽ നൈപുണ്യവും ഇല്ലാതാക്കുന്ന വൈവാഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. കുടുംബങ്ങളിൽ നടക്കേണ്ട വിപ്ലവത്തിന് കഥകൾ പ്രേരണ നൽകുന്നു.
ഭാഷ പച്ചവെള്ളം പോലെ സുതാര്യവും നിർമ്മലവുമാണ്. ആഖ്യാന-പ്രമേയ മികവുകൾ കൊണ്ട് വലിയ സംഭാവനയല്ലെങ്കിലും, സ്ത്രീ/ജെൻ്റർ പൊതുബോധങ്ങളുടെ വാർപ്പുമാതൃകകളെ പൊട്ടിക്കാനുള്ള കൂടം കൊണ്ടുള്ള അടിയായി ഈ കഥകളെ വരുംകാലം പരിഗണിക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.