സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി യോ​ഗം മാർച്ച് 5 ന് തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ നി​ർ​ണാ​യ​ക സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്ന് (മാർച്ച് 5) തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും.. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​സ്ഥാ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടും. ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​കും.പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും സം​സ്ഥാ​ന സ​മി​തി​യി​ൽ പ​ങ്കെ​ടു​ക്കും.

ജി. ​സു​ധാ​ക​ര​ൻ ഉ​യ​ർ​ത്തു​ന്ന വി​യോ​ജി​പ്പു​ക​ൾ ചർച്ചയാകും.

പാ​ല​ക്കാ​ട് സി​പി​എം വി​മ​ത​രു​ടെ ക​ൺ​വ​ൻ​ഷ​നും ഇ​ന്ന് ന​ട​ക്കും. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് സി​പി​എം വി​ടാ​ൻ മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ ഒ​രു​ങ്ങി നി​ൽ​ക്കെ​യാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​രു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ​ക്കും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട​യെ​ങ്കി​ലും ജി. ​സു​ധാ​ക​ര​ൻ ഉ​യ​ർ​ത്തു​ന്ന വി​യോ​ജി​പ്പു​ക​ൾ സം​സ്ഥാ​ന സ​മി​തി​യി​ൽ ച​ർ​ച്ച​യ്ക്ക് വ​ന്നേ​ക്കും. പേ​രാ​വൂ​രി​ൽ കെ.​കെ. ശൈ​ല​ജ​യു​ടെ​യും ത​ളി​പ്പ​റ​മ്പി​ൽ പി.​കെ. ശ്യാ​മ​ള​യു​ടെ​യും ഉ​ൾ​പ്പെ​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​മി​തി​യി​ൽ വി​യോ​ജി​പ്പു​ക​ൾ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത സം​സ്ഥാ​ന നേ​തൃ​ത്വം കാ​ണു​ന്നു​ണ്ട്.

പാ​ല​ക്കാ​ട്ടെ സി​പി​എം വി​മ​ത​ർ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി പ​ങ്കെ​ടു​ക്കും

അ​തേ​സ​മ​യം പാ​ല​ക്കാ​ട്ടെ സി​പി​എം വി​മ​ത​ർ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി പ​ങ്കെ​ടു​ക്കും. ക​ൺ​വ​ൻ​ഷ​ൻ പി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് എം. ​സ​തീ​ഷ് അ​റി​യി​ച്ചു. പി.​കെ. ശ​ശി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് പോ​സ്റ്റ​ർ അ​ട​ക്കം പു​റ​ത്തി​റ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →